Tuesday, February 24, 2009

അതിര് കാക്കും..

അതിര് കാക്കും മലയൊന്നു തുടുത്തേ... തുടുത്തേ... തക തക താ...
അങ്ങ് കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്
പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ, തക തക താ...

ചിരിച്ചില്ലേ... നീ, ചിരി ചിരിച്ചില്ലേ നീ... ചിരിച്ചേ... തക തക താ...
ചതിച്ചില്ലേ... നീരാളിച്ചതി ചതിച്ചില്ലേ നീ... ചതിച്ചേ... തക തക താ...
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ... തകര്‍ന്നേ... തക തക താ...
തകര്‍ന്നിടത്തൊരുതരി, തരിയില്ല പൊടിയില്ല... പുകയുമില്ലേ... തക തക താ...

കാറ്റിന്റെ ഉലച്ചിലില്‍... ഒരു വള്ളിക്കുരുക്കില്‍ കുരലോന്നു മുറുകി...
തടിയോന്നു ഞെരുങ്ങി... ജീവന്‍... ഞരങ്ങീ... തക...തക...താ...

3 comments:

പൈങ്ങോടന്‍ February 24, 2009 at 11:46 AM  

നല്ല പടം
ആകാശം ഇത്രയ്ക്കും വേണമായിരുന്നോ?

ലേബലും കലക്കി :)

the man to walk with February 26, 2009 at 12:52 AM  

nannayi

ഭ്രാന്തന്‍ February 26, 2009 at 1:19 AM  

Nannayitundu. Eee varikal palapozhum avashyam ullathanu!! good photo!!!

mlphotoblogs.blogspot.com